പി.വി അൻവറിനെ കൂടെ കൂട്ടാൻ ലീഗ്!! തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയാറെന്ന് പി.എം.എ സലാം.വെൽഫെയർ പാർട്ടിയുമായ യുഡിഎഫ് പരസ്യമായി സഹകരിക്കുമെന്നും ലീഗ് നേതാവ്

കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ് നേതാവ് . പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാദേശികമായി യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്ക്പോക്ക് നടത്തുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വർഷങ്ങളോളം എൽഡിഎഫുമായി വെൽഫെയർ പാർട്ടി സഹകരിച്ചിട്ടുണ്ടെന്ന പി.എം.എ. സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമർശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്.

അതിനിടെ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിൽ ഇളവിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ ഇത്തവണയും ലീഗ് നടപ്പിലാക്കും.വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് വിജയത്തിന് അനിവാര്യമെങ്കിൽ ഇളവ് ഉണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

Top