ഇ്ത്തവണയും വനിതകളില്ല; മു്സ്ലീം ലീഗ് സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങളും മന്ത്രിമാരും

സ്വന്തം ലേഖകൻ

മലപ്പുറം: പേരിനു പോലും ഒറു വനിതയെ സ്ഥാനാർഥിയാക്കാതെ മുസ്ലീംലീഗിന്റെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം വനിതകൾക്കായി നിശ്ചിത ശതമാനം സീറ്റുകൾ മാറ്റി വയ്ക്കുമ്പോഴാണ് പേരിനു പോലും വനിതകൾക്കു സീറ്റു നൽകാതെ മുസ്ലീം ലീഗിന്റെ സീറ്റ് നിർണയം പൂർത്തിയായിരിക്കുന്നത്. പൊതുരംഗത്തുള്ള വനിതയെ സ്ഥാനാർഥിയാക്കാനുള്ള ആലോചനകളും പാർട്ടിയുടെ അകത്തളത്തിലുണ്ടെങ്കിലും ഇത് ലക്ഷ്യത്തിലത്തെിയിട്ടില്ല. മത്സരരംഗത്തുനിന്ന് പിൻവാങ്ങുമെന്ന് സൂചിപ്പിച്ച മന്ത്രി പി.കെ. അബ്ദുറബ്ബ് അടക്കം അഞ്ച് മന്ത്രിമാരും അവരുടെ മണ്ഡലങ്ങളിൽതന്നെ മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേങ്ങരയിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാനുള്ള സാധ്യത തെളിഞ്ഞു. അങ്ങനെ വന്നാൽ പി. ഉബൈദുല്ലയായിരിക്കും വേങ്ങരയിൽ. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി (ഗുരുവായൂർ), യൂത്ത് ലീഗ് ഭാരവാഹി കെ.ടി. അബ്ദുറഹ്മാൻ (കുറ്റ്യാടി), ശ്യാം സുന്ദർ (കരുനാഗപ്പള്ളി) എന്നിവരാണ് പാർട്ടി പരിഗണിക്കുന്ന പുതുമുഖങ്ങൾ. യു.ഡി.എഫ് ചർച്ചയിൽ കരുനാഗപ്പള്ളി ലഭിക്കുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്.

കൊണ്ടോട്ടിയിലെ കെ. മുഹമ്മദുണ്ണി ഹാജി, കോട്ടക്കലിലെ എം.പി. അബ്ദുസ്സമദ് സമദാനി, കൊടുവള്ളിയിലെ വി.എം. ഉമ്മർ മാസ്റ്റർ, തിരുവമ്പാടിയിലെ സി. മോയിൻകുട്ടി, മഞ്ചേരിയിലെ എം. ഉമ്മർ എന്നിവരെ മാറ്റിയേക്കും. എന്നാൽ, ഉമ്മർ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് പരിഗണിക്കും. കൊടുവള്ളിയിൽ എം.എ. റസാഖ് മാസ്റ്ററും കോട്ടക്കലിലോ മഞ്ചേരിയിലോ ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്ററും മത്സരിക്കും. തിരൂരിലെ സി. മമ്മൂട്ടി, വള്ളിക്കുന്നിലെ കെ.എൻ.എ. ഖാദർ എന്നിവരുടെ കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകും. മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.കെ. മുനീർ, പി.കെ. അബ്ദുറബ്ബ് എന്നിവർ പെരിന്തൽമണ്ണ, കളമശ്ശേരി, കോഴിക്കോട് സൗത്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ മത്സരിക്കും. കുന്ദമംഗലം വിട്ടുനൽകി ബാലുശ്ശേരി മണ്ഡലത്തിന് ലീഗ് ശ്രമം തുടങ്ങിയിട്ടുണ്ട്. യു.സി. രാമനെ മത്സരിപ്പിക്കാനാണ് തീരുമാനം.

സിറ്റിങ് എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ് (മഞ്ചേശ്വരം), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്), കെ.എം. ഷാജി (അഴീക്കോട്), പി.കെ. ബഷീർ (ഏറനാട്), ടി.എ. അഹമ്മദ് കബീർ (മങ്കട), അബ്ദുറഹ്മാൻ രണ്ടത്താണി (താനൂർ), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്) എന്നിവർ പട്ടികയിലുണ്ട്. അഡ്വ. പി.എം.എ. സലാം, സി.പി. ബാവ ഹാജി, കെ.പി. മുഹമ്മദ് മുസ്തഫ, ടി.വി. ഇബ്രാഹിം, സൂപ്പി നരിക്കാട്ടിരി, സി.കെ. സുബൈർ, ഉമർ പാണ്ടികശാല തുടങ്ങിയവരാണ് സ്ഥാനാർഥി പട്ടികക്ക് പുറത്തുനിൽക്കുന്നവർ. പി.എം.എ. സലാമിനെ കാസർകോട്, മലപ്പുറം ജില്ലകളിലെ ഒരു സീറ്റിലേക്കാണ് പരിഗണിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എം.കെ. മുനീർ മലപ്പുറം ജില്ലയിലെ സീറ്റിലേക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് സൗത്തിൽതന്നെ തുടരാനാണ് പാർട്ടി നിർദേശം.

Top