യുവതാരങ്ങള്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്ത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ തിളങ്ങിയാല്‍ പിന്നെ അവര്‍ക്ക് പിന്നാലെ ഗോസിപ്പും എത്താറുണ്ട്. അതില്‍ ഉള്‍പ്പെട്ട താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നമിത പ്രമോദ്. അതുപോലെ തന്നെ നമിതയ്ക്ക് പിന്നാലെ ഗോസിപ്പുകളും വിമര്‍ശനങ്ങളും പതിവായി.
എന്നാല്‍, അപവാദ പ്രചരണങ്ങളോട് ഒരു പരിധിവരെ പ്രതികരിക്കാറില്ലെന്നാണ് നമിത പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയൊക്കെ അപവാദം പറഞ്ഞു പരത്തുന്നവര്‍ ഒന്നോര്‍ക്കണം, കള്‍ച്ചര്‍ അല്ലെങ്കില്‍ സംസ്‌കാരം എന്നൊരു സംഭവമുണ്ട്. മറ്റുളളവരുടെ ഫോട്ടോയ്ക്കോ വാര്‍ത്തയ്ക്കോ താഴെ കമന്റ് ചെയ്യുമ്പോള്‍ അതു മറന്നു പോവരുത്. ഇനി വളര്‍ന്നു വരുന്ന തലമുറയ്ക്കെങ്കിലും സോഷ്യല്‍ മീഡയയെ എങ്ങനെ മാന്യമായി ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുക്കണം.
അതിന്റെ നെഗറ്റീവുകളും പൊസിറ്റീവ് വശങ്ങളും പറഞ്ഞു കൊടുക്കണം. ഗോസിപ്പുകാര്‍ക്ക് എന്തും പറയാമെന്നും താനത് ശ്രദ്ധിക്കാറേയില്ലെന്നും താരം വ്യക്തമാക്കി. പരാതി കൊടുത്താലും വ്യാജ പ്രൊഫൈലും തെറ്റായ വാര്‍ത്തകളും വീണ്ടും വരും. കുറച്ചൊക്കെ പ്രതികരിക്കുക. കുറേയൊക്കെ ശ്രദ്ധിക്കാനേ പോകരുത്. അതാണ് എന്റെ പോളിസി. ഇത്തരം വാര്‍ത്തകള്‍ കണ്ട് നമ്മള്‍ നെഗറ്റീവ് ആയിരുന്നാല്‍ അതിനുമാത്രമേ സമയം കാണൂവെന്നും നമിത പറഞ്ഞു
തനിക്ക് പ്രണയാനുഭവങ്ങള്‍ കേള്‍ക്കാന്‍ മാത്രമാണിഷ്ടമെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അതിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു. നല്ല ചങ്ങാതിമാരായിട്ട് പ്രണയിക്കുകയാണ് നല്ലതെന്നും, ഇംപ്രസ് ചെയ്യിക്കാന്‍ കാണിക്കുന്ന കളളത്തരങ്ങള്‍ക്ക് നല്ല സൗഹൃദത്തില്‍ സ്ഥാനമില്ലല്ലോയെന്നും നമിത അഭിമുഖത്തില്‍ വ്യക്തമാക്കി.
പുതിയ കാലത്തെ പ്രണയം സത്യസന്ധമല്ല എന്നു പറയാനാവില്ല. കുറേപ്പേര്‍ വെറും ഫ്ളര്‍ട്ടിംഗ് എന്ന രീതിയിലാണ് പ്രണയത്തെ കാണുന്നത്. അത് ഓരോ വ്യക്തികളുമായിട്ട് ബന്ധപ്പെട്ടിരിക്കും. പക്ഷേ, ഏതു പ്രണയമായാലും ഈ നാലു കാര്യത്തില്‍ വെളളം ചേര്‍ക്കരുത് വിശ്വാസം, തിരിച്ചറിയാനുളള മനസ്, രണ്ടു പേരും തമ്മിലുളള കരുതല്‍, പിന്നെ സത്യസന്ധത ഈ നാലു കാര്യങ്ങളാണ് ഞാന്‍ കണ്ട പ്രണയങ്ങളെ സുന്ദരമാക്കിയിട്ടുളളതെന്നും നമിത പറയുന്നു.