നരേന്ദ്രമോദിക്ക് യുഎന്‍ പരമോന്നത് പരിസ്ഥിതി അവാര്‍ഡ്; ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെന്ന് ഉറപ്പിനാണ് പുരസ്‌കാരം

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. പാരിസ്ഥിതിക രംഗത്ത് സമഗ്ര മാറ്റത്തിന് ശ്രമിക്കുന്ന ആറ് പേര്‍ക്കാണ് ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം സമ്മാനിക്കുന്നത്.

രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മോദിക്ക് ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും കുറയ്ക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിര്‍ണായക ഇടപെടല്‍ നടത്തുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് യു.എന്‍ വ്യക്തമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

Top