ന്യൂഡൽഹി : 2029 ലും എൻ ഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും , നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പോവുകയാണ് .മോഡി തന്നെ അധികാരത്തിൽ എത്തുമെന്നാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത് . 2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവ് നമ്മുടെ രാജ്യത്തിന്റെ വികസന ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടുമെന്നും അമിത് ഷാ വ്യക്തമാക്കി .
സർജിക്കൽ സ്ട്രൈക്ക് , വ്യോമാക്രമണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമാണം, റോഡ് ശൃംഖല സ്ഥാപിക്കൽ കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ രാജ്യം വ്യത്യസ്തമായ വിജയങ്ങൾ നേടി . എല്ലാ മേഖലയിലും രാജ്യത്തെ ജനങ്ങൾ വികസനം അനുഭവിച്ചറിഞ്ഞു.സ്റ്റാർട്ടപ്പ് ഇന്ത്യയും ഡിജിറ്റൽ ഇന്ത്യയും ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ സംരംഭങ്ങളിലൂടെ രാജ്യം ഉൽപ്പാദന കേന്ദ്രമായി മാറി – അമിത് ഷാ പറഞ്ഞു.
അതിനിടെ വരും വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞയിടെ പറഞ്ഞിരുന്നു . അടുത്ത തിരഞ്ഞെടുപ്പോടെ മോദി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. ലളിതമായ സത്യം ഇതാണ്… സമീപഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. 2029 ലും 2034 ലും അതിനുശേഷവും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി’– ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ്സിങ് പറഞ്ഞു. ലോകനേതാക്കൾ മോദിയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ജന്മദിനത്തിന് ലോകനേതാക്കളിൽനിന്ന് ഇത്രയും ആശംസാ സന്ദേശങ്ങൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും പഹൽഗാം ഭീകരാക്രമണത്തിനു നൽകിയ മറുപടി മോദിയുടെ പ്രവർത്തന ശൈലിക്ക് ഉദാഹരണമാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. വോട്ടു മോഷണം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2026 ൽ നടക്കുന്ന കേരള നിയമസഭാ ഇലക്ഷനിൽ പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .കോൺഗ്രസ് ഗ്രുപ്പ് വഴക്കിൽ തകരുകയും നയിക്കാൻ ഒരു നേതാവില്ലാത്തതും കോൺഗ്രസ് അധികാരത്തിൽ എത്തില്ലായെന്ന ഉറപ്പായിരിക്കയാണ് .










