ബിജെപിക്ക് സംഭാവന ലഭിച്ചത് 915 കോടി രൂപ..!! ഒരു ട്രസ്റ്റില്‍നിന്നു മാത്രം 405 കോടി; പ്രമുഖ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 70 കോടി മാത്രം

ന്യൂഡല്‍ഹി: 2016-നുശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും ബിജെപിയുടെ പോക്കറ്റിലാണ് വന്നതെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സംഭാവന രേഖകള്‍ പരിശോധിച്ചു നടത്തിയ വിലയിരുത്തലിലാണു വിവരങ്ങള്‍ പുറത്തുവരുന്നത്.

20,000-ല്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറണമെന്നു നിര്‍ദേശമുണ്ടെങ്കിലും പാന്‍ വിവരങ്ങളും ദാതാക്കളുടെ വിലാസവും നോക്കാതെയാണ് സംഭാവനകള്‍ ശേഖരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2016-17, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആറു പാര്‍ട്ടികള്‍ക്ക് ആകെ സംഭാവന ലഭിച്ച 985 കോടി രൂപയില്‍ 915 കോടിയും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഇതില്‍തന്നെ 405 കോടി ഒരു ട്രസ്റ്റില്‍നിന്നു മാത്രമാണ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014-05 സാമ്പത്തിക വര്‍ഷത്തിനും 2011-12 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 382 കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവനയായി ലഭിച്ചത്. ഇതില്‍ 87 ശതമാനവും വെളിപ്പെടുത്തിയ ഉറവിടങ്ങളില്‍നിന്നായിരുന്നെന്ന് എഡിആര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2012-13 സാമ്പത്തിക വര്‍ഷത്തിനും 2015-16 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 956 കോടി രൂപ നല്‍കിയ കോര്‍പറേറ്റ് ഹൗസുകള്‍ക്കും രേഖകളും വിലാസവുമുണ്ടായിരുന്നു.

ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സംഭാവനകളാണ് വിലയിരുത്തിയത്. ദേശീയ പാര്‍ട്ടിയാണെങ്കിലും ബിഎസ്പിയെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാലയളവില്‍ ബിഎസ്പിക്ക് ആരും 20000 രൂപയില്‍ അധികം സംഭാവന നല്‍കിയിട്ടില്ല.

1,731 കോര്‍പറേറ്റുകളുടെ കൈയില്‍നിന്നാണു ബിജെപിക്ക് ഇത്രയും തുക സംഭാവനയായി ലഭിച്ചത്. 151 കോര്‍പറേറ്റുകളുടെ പക്കല്‍നിന്നു കോണ്‍ഗ്രസിനു ലഭിച്ചത് 55.36 കോടി രൂപ മാത്രമാണ്. എന്‍സിപിക്ക് 7.73 കോടിയും, സിപിഎമ്മിന് 4.42 കോടിയും തൃണമൂലിന് 2.03 കോടിയും സിപിഐക്ക് 0.04 കോടിയുമാണു ലഭിച്ചത്.

Top