ഉറുദു കവി സാദത് ഹസന്‍ മാന്റോയുടെ ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രമായ മാന്റോ റിലീസിന് ഒരുങ്ങുകയാണ്. ഋഷി കപൂര്‍, ഗുര്‍ദാന്‍ മാന്‍, ജാവേദ് അക്തര്‍, താഹിര്‍ രാജ് ബാസിന്‍, റാസിക ദുഗല്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ മാന്റോയായി എത്തിയത് നവാസുദ്ധീന്‍ സിദ്ധിഖിയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഒരു രൂപയാണ് നവാസുദ്ധീന്‍ വാങ്ങിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ ഭാഗമായ ഋഷി കപൂര്‍, ഗുര്‍ദാന്‍ മാന്‍, ജാവേദ് അക്തര്‍ എന്നിവരും പ്രതിഫലം വാങ്ങിയില്ല. എന്നാല്‍ ചിത്രത്തിന്റെ പ്രതിഫലം വാങ്ങിയതിന് തന്നെ നവാസുദ്ധീന്‍ സംശയത്തോടെയാണ് നോക്കിയതെന്നാണ് ചിത്രത്തില്‍ അഭിനയിച്ച താരം റാസിക ദുഗല്‍.
ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയതിന് നവാസുദ്ധീന്‍ സിദ്ധിഖി തന്നെ ‘നീ എന്നെ ചതിച്ചില്ലേ’ എന്ന രീതിയിലാണ് നോക്കിയതെന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന് എനിക്ക് പണം ലഭിച്ചു. എന്നാല്‍ നവാസുദ്ധീന് ഒരു രൂപയാണ് ലഭിച്ചത്. നന്ദിത ദാസ് ഇതുവരെ അദ്ദേഹത്തിന് പണം നല്‍കിയിട്ടില്ല. എന്നാല്‍ തനിക്ക് പ്രതിഫലം കിട്ടിയെന്ന് അടുത്തിടെ അദ്ദേഹം മനസിലാക്കിയപ്പോള്‍ തന്നെ സംശയത്തോടെ നോക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
താഹിര്‍ രാജ് ബാസിനും ഞാനുമായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച അഭിനേതാക്കള്‍. അവിശ്വാസത്തോടെയാണ് നവാസ് എന്നെ നോക്കിയത്. നി എന്നെ ചതിച്ചല്ലേ എന്ന രീതിയില്‍. ഇത് കണ്ട് ‘ എന്നോട് ക്ഷമിക്കണം ഇത് എനിക്ക് നേരെ ഉപയോഗിക്കരുത്’ എന്ന് താന്‍ പറഞ്ഞെന്നും അതുകേട്ട് അദ്ദേഹം ഞെട്ടിയെന്നുമാണ് റാസികയുടെ വാക്കുകള്‍. നവാസിനൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
നന്ദിതയും നവാസും വളരെ സീരിയസ് ആയ വ്യക്തികളാണ്. എന്നാല്‍ അവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. കാരണം അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ രസമായിരിക്കും. ചില സമയത്ത് നമ്മേക്കാള്‍ മുതിര്‍ന്ന നടന്മാരെ കാണമ്പോള്‍ നമ്മള്‍ അവരെ ബഹുമാനിക്കും. ചില സമയങ്ങളില്‍ ആ ബഹുമാനം തിരിച്ചു കിട്ടിയെന്നു വരില്ല. എന്നാല്‍ നവാസിനൊപ്പം അങ്ങനെയായിരുന്നില്ല. എല്ലാ സഹതാരങ്ങളും ബഹുമാനം അര്‍ഹിക്കുന്നവരാണെന്ന ചിന്തയുള്ള നല്ല നടനാണ് അദ്ദേഹം. അദ്ദേഹം തനിക്ക് നല്‍കിയ ബഹുമാനം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു എന്നാണ് റാസിക കൂട്ടിച്ചേര്‍ത്തു.