തന്റെ പേര് തെറ്റിക്കല്‍ പുതിയ സംഭവമേയല്ലെന്ന് നടി നസ്രിയ നസീം. വളര്‍ന്നത് ദുബായിലായിരുന്നു. അറബിക് സ്വഭാവമുള്ള ഈ പേര് അവിടെ എല്ലാവരും കൃത്യമായിതന്നെ വിളിച്ചു. എന്നാല്‍ ഇവിടെ വന്നപ്പോള്‍ മുതല്‍ പേരു മാറിത്തുടങ്ങി. ഒരു ചടങ്ങില്‍ തന്റെ പേര് വിളിച്ചത് നസ്രാണി നസീര്‍ എന്നാണെന്നും നസ്രിയ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേര് തെറ്റിച്ചുള്ള അവാര്‍ഡ് പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് നസ്രിയ ഇങ്ങനെ മറുപടി പറഞ്ഞത്.
26 വയസായിട്ട് മതി കല്യാണം എന്നു കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ ഷാനു(ഫഹദ്) വിനെ കല്യാണം കഴിക്കുന്നതോടെ തന്റെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടില്ല എന്നുറപ്പുണ്ടായിരുന്നു. തനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ട എന്ന് ഷാനു പറയില്ല. പണ്ടെങ്ങനെയാണോ താന്‍ അതുപോലെ തന്നെയാണ് ഇപ്പോഴുമെന്നും നസ്രിയ അഭിമുഖത്തില്‍ പറയുന്നു.