പത്തൊന്‍മ്പതാം വയസില്‍ വിവാഹിതയായത് ഫഹദിനെ നഷ്ടപ്പെടാതിരിക്കാന്‍; ഈ വര്‍ഷം തന്നെ സിനിമയില്‍ തിരിച്ചെത്തും;നസ്രിസ നസീം

ഇരുപത്താറു വയസാകുമ്പോള്‍ വിവാഹം കഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഫഹദിനെപോലുളള വ്യക്തിയെ നഷ്ടപ്പെടാതിരിക്കാനാണ് താന്‍ 19ാം വയസില്‍ വിവാഹിതയായതെന്ന് നസ്രിയ നസീം. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം.

അതുകൊണ്ടു ഫഹദിനെ വിട്ടുകളയാനാകില്ലായിരുന്നുവെന്നു തിരിച്ചറിഞ്ഞുവെന്നും താരം വ്യക്തമാക്കി. നേരത്തേ വിവാഹം കഴിച്ചതു കൊണ്ടു തനിക്കു നഷ്ടമൊന്നുമുണ്ടായിട്ടില്ല. മാറ്റങ്ങളുമുണ്ടായിട്ടില്ല. വിവാഹത്തിന് മുമ്പെങ്ങനെയായിരുന്നോ അതേപോലെ തന്നെയാണ് ജീവിക്കുന്നത്. വ്യക്തി ജീവിതത്തില്‍ നിയന്ത്രണങ്ങളോടെ ഇടപെടുന്ന ഭര്‍ത്താവല്ല ഫഹദ്. എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തരുന്നുണ്ട്. തനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ടെന്ന് ഇതുവരെ ഫഹദ് പറഞ്ഞിട്ടില്ല. ഫഹദിന് ഇഷ്ടമില്ലാത്തതിനാലാണ് താന്‍ സിനിമയിലേക്കു മടങ്ങി വരാത്തതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5b6a741fa86d7d8c60bb27441eaf93c1

2014 ഓഗസ്റ്റ് 21നു തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേ എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുന്നതെന്നു ചോദിച്ചയാളാണ് ഫഹദ്. തനിക്കിഷ്ടപ്പെട്ട സിനിമ വന്നാല്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. കഥയും സന്ദര്‍ഭവുംകേട്ട ശേഷം തീരുമാനിക്കും. ഈവര്‍ഷം തന്നെ തന്റെ മടങ്ങിവരവുണ്ടാകാനാണ് സാധ്യത.

തങ്ങളുടെ പ്രണയരഹസ്യം പൊളിച്ചത് സമീര്‍ താഹിറാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സെറ്റില്‍വച്ച് തന്നെ ആരും വഴക്കു പറയരുതെന്നും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമായി താന്‍ മാറുമെന്നാണ് സമീര്‍ പറഞ്ഞത്. അതോടെ ആളുകള്‍ അതു കണ്ടെത്തുകയായിരുന്നെന്നും നസ്‌റിയ പറഞ്ഞു.

Top