ഓവർസീസ് എൻ സി പി ഇരുപത്തിരണ്ടാമത് എൻ സി പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി) യുടെ ഇരുപത്തിരണ്ടാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങ് എൻ സി പി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പി സി ചാക്കോ എക്‌സ് എം.പി. ഉത്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ടീയത്തിലെ ശക്തമായ ദേശീയ പാർട്ടികളുടെ ഇടയിൽ നിർണ്ണായക ശക്തിയായ എൻ സി പി യുടെ ഇടപെടലിൽ അതിവിദൂരമല്ലാത്ത രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നും, അതിന്റെ ഭാഗമായി ഒരു മൂന്നാം മുന്നണി തരംഗം ഇന്ത്യയിൽ അലയടി ക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

അതിന്റെ തുടർച്ചയായി കേരളത്തിൽ എൻ സി പി യുടെ വേരോട്ടം കേരളത്തിലാകമാനം ഉറപ്പിക്കേണ്ടതുണ്ടെന്നും എൻ സി പി യെ കേരള രാഷ്ട്രീ യത്തിൽ ഇടതുപക്ഷ മുന്നണികളിലെ നിർണ്ണായക ശക്തിയാക്കുമെന്നും പറഞ്ഞ പി സി ചാക്കോ അതിന് ഒ എൻ സി പി യുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ അഭ്യർത്ഥിച്ചു.

ഒ എൻ സി പി യുടെ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി മോഡറേറ്ററായ ഓൺലൈൻ മീറ്റിംഗിൽ ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതവും പറഞ്ഞു. ഫൈസൽ എഫ് എം (ബഹ്‌റൈൻ കമ്മിറ്റി പ്രസിഡണ്ട്), സജീവ് കാടാശ്ശേരിൽ ( അംഗോള – ആഫ്രിക്ക കമ്മിറ്റി പ്രസിഡണ്ട്) ,ജീവ്‌സ് എരിഞ്ചേരി – (കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ), മുഹമ്മദ് ഹനീഫ് -സൗദി കമ്മിറ്റി സെക്രട്ടറി ), സണ്ണി മിറാൻഡ (കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റി), കെ വി രജീഷ് എൻ സി പി കേരള സ്റ്റേറ്റ് കമ്മിറ്റി എന്നിവർ ആശംസകൾ നേർന്നു. വിവിധ കമ്മിറ്റികളെ പ്രതിധീകരിച്ചു.

അഡ്വ. ബാബു ലത്തീഫ്, അരുൾ രാജ് കെ.വി.,ജോഫ്രി സി.ജി.മാക്‌സ് വെൽ ഡിക്രൂസ്, മാത്യുജോൺ, നോബിൾ ജോസ്, ശ്രീബിൻ ശ്രീനിവാസൻ, സിദ്ധിഖ് ചെറുവീട്ടിൽ, രവീന്ദ്രൻ ടി.വി. അജ്മൽ മാങ്കാവ്, അഖിൽ പൊന്നാരത്ത് ,ഗ്രിസോം കോ ട്ടോമണ്ണിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കൂടാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, മറ്റ് പ്രവാസി റിട്ടേണീസ് ഫോറം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റിട്ടേണീസ് ഫോറം സംസ്ഥാന പ്രസിഡണ്ട് നൂറൽ ഹസ്സൻ നന്ദി പറഞ്ഞു

Top