എൻ സി പി ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ഉത്ഘാടനം സെപ്തംബർ 23 നു

ഏറ്റുമാനൂർ :എൻ സി പി ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ഉത്ഘാടനം സെപ്തംബർ 23 നു നടക്കും. ഉച്ച കഴിഞ്ഞ് 2 മണിക്ക് സംസ്ഥാന പ്രസിഡന്റ് പി സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും. ഇതിന്റെ വിജയത്തിനായുള്ള
ആലോചന യോഗം ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എസ്.ഡി. സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി റ്റി .വി ബേബി, ജില്ല ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാർ, രാജേഷ് നട്ടാശ്ശേരി, അഭിലാഷ് ശ്രീനിവാസൻ, ജോർജ് മരങ്ങോലി, ട്രഷറർ രാഘുനാഥൻ നായർ, എം എൻ .വിജയൻ നായർ, ഷാജി തെള്ളകീ, അനു വിശ്വനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു.

Top