എൻസിപി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

ഏറ്റുമാനൂർ :
എൻസിപി യുടെ നേതൃത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തി.താവളക്കുഴിയിൽ നിന്നും ആരംഭിച്ച യാത്ര ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിനു ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പതാക കൈമാറിയ യാത്ര സെൻട്രൽ ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടറി ടി വി. ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ശ്രീനിവാസൻ, ട്രഷറർ കെ. എസ് രഘുനാഥൻ നായർ, നിയോജക മണ്ഡലം ഭാരവാഹികളായ പി.ഡി. വിജയൻ നായർ ,മോഹൻദാസ് പള്ളിതാഴെ, ഷാജി തെള്ളകം, നാസർ ജമാൽ , പി സി സുരേഷ് ബാബു, ജാഫർ സാദിഖ്, വി എൻ. ദീപു, സുജീഷ് ചെറായി, സത്യൻ വി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Top