പെട്രോൾ ഡീസൽ വില വർദ്ധന: രക്തം കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി എൻ.സി.പി പ്രതിഷേധം

കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തംകൊണ്ട് കത്തെഴുതി എൻ.സി.പി പ്രവർത്തകർ. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തംകൊണ്ട് കത്തെഴുതി പ്രതിഷേധിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ , ദേശീയ സെക്രട്ടറി പി. ജെ. ജോസ്‌മോൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, റ്റി വി ബേബി, പി എ താഹ, പി. കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, പി.ഒ രാജേന്ദ്രൻ , ജോസ് കുറ്റിയാനിമറ്റം, സത്യൻ പന്തത്തല, ജില്ലാ ഭാരവാഹികളായ രാജേഷ് നട്ടാശേരി, ബാബു കപ്പകാല , ടോമി ചങ്ങങ്കരി, ഗ്ലാഡ്‌സൺ ജേക്കബ്, പി.ചന്ദ്രകുമാർ , എൻ.സി. ജോർജ് കുട്ടി, മിർഷാഖാൻ , കെ എസ് രഘുനാഥൻ നായർ , അഡ്വ രാജഗോപാൽ, പി ആർ ദേവദാസ് , ബ്ലോക്ക് ഭാരവാഹികളായ നിബു ഏബ്രഹാം,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരളി തകടിയേൽ, ജയ്‌സൺ കൊല്ലപ്പള്ളി, ജോബി കേളിയംപറമ്പിൽ , അഡ്വ. ബേബി ഊരകത്ത്, നൗഷാദ് കൂട്ടിക്കൽ ,ജിജിത് മൈലക്കൽ, മിൽട്ടൺ ഇടശേരി, കെ എസ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Top