എൻ.ഡി.എ സ്ഥാനാർത്ഥിയുടെ അനൗൺ സ്മെൻ്റ് വാഹനം തടഞ്ഞു: ഡ്രൈവറെ ആക്രമിച്ചു: പിന്നിൽ സി.പി.എം എന്ന ആരോപണവുമായി ബി.ജെ.പി

കോട്ടയം : നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗൺസ്മെൻ്റ് വാഹനത്തിന് നേരെ ആക്രമണം. അനൗൺസ്മെൻ്റ് വാഹനം തടഞ്ഞ സി.പി.എം പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ ആക്രമിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ സോമ ശ്രഖരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവങ്ങൾ. നട്ടാശേരി പരുത്തിക്കുഴി ഭാഗത്ത് വച്ച് ഒരു സംഘം സി.പി.എം പ്രവർത്തകർ മിനർവ മോഹൻ്റെ പ്രചാരണ വാഹനം തടയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനൗൺസ്മെൻ്റ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംഘം വാഹനത്തിൻ്റെ താക്കോൽ ഊരിയെടുത്തു. തടയാൻ ശ്രമിച്ച ഡ്രൈവർ സോമശേഖരൻ്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും , മാരകായുധം ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ബി.ജെ.പി നേതാക്കളും പ്രവർത്തകരും എത്തിയതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു.

ആക്രമണത്തിൽ പരിക്കേറ്റ് കുഴഞ്ഞ് വീണ സോമശേഖരനെ നേതാക്കൾ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ സോമശേഖരനെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.

Top