രഹുലിന്റെ മഹാസഖ്യം തകര്‍ന്നു തരിപ്പണമായി; ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; നിതീഷ് കുമാറിന് ഭരണത്തുടര്‍ച്ച ഉറപ്പ് ; കേവലഭൂരിപക്ഷം കടന്ന് NDA സഖ്യം

ന്യൂഡല്‍ഹി: ബിഹാറില്‍ താമരവിരിയുമെന്ന് ഉറപ്പിച്ച് ആദ്യഘട്ട വോട്ടെണ്ണല്‍. കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ സഖ്യം കുതിക്കുകയാണ്. 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 193 സീറ്റുകളില്‍ മുന്നിലാണ് എന്‍ഡിഎ. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിതീഷ് കുമാറിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

നിതീഷ് കുമാര്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവായി അദ്ദേഹം മാറും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ജനതാദള്‍ നേതാവ് തേജസ്വി യാദവ് രഘോപൂര്‍ നിയമസഭയില്‍ മുന്നിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റാണെന്ന് വാദിച്ച തേജസ്വി യാദവിന്റെ പ്രവചനങ്ങള്‍ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന ഫലസൂചികകള്‍. വന്‍ ഭൂരിപക്ഷത്തോടെ മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു തേജസ്വി യാദവിന്റെ പരാമര്‍ശം.

 

Top