കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പ്രശാന്ത് ബാബു മന്ത്രി റിയാസിൻ്റെ പേരിലും പണം തട്ടിപ്പിന് ശ്രമിച്ചതായി പരാതി.സിപിഎമ്മിൻ്റെ ഒത്താശയോടെ കെപിസിസി പ്രസിഡൻ്റിനെതിരെ വ്യാജ പരാതി നൽകിയ പ്രശാന്ത് ബാബു മുഹമ്മദ് റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫ് എന്ന വ്യാജേനയാണ് പണം തട്ടിക്കാൻ ശ്രമിച്ചത്.
ഇക്കഴിഞ്ഞ ഓണത്തിനും പത്ത് ദിവസം മുന്നെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.മാനന്തവാടി സ്വദേശിയും വ്യാപാരിയുമായ സി.പി.കിരണിനെയാണ് പ്രശാന്ത് ബാബു ഇരയാക്കാൻ ശ്രമിച്ചത്. ഇയാൾ ഒരു സ്ഥിരം തട്ടിപ്പുകാരനെന്ന് മനസിലാക്കിയ കിരൺ മാനന്തവാടി പോലീസിൽ പരാതി നൽകി. കിരൺ അപകടം പറ്റി ചികിത്സയിൽ കഴിയവേ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞു പ്രശാന്ത് ബാബു സമീപിച്ചിരുന്നു.
കണ്ണുരിൽ പ്രവർത്തിക്കുന്ന കോപ്പറേറ്റിവ് ഹെഡ് സൊസൈറ്റി യിൽ നിന്നും സബ്സിഡിയോടെ ലോൺ നൽകാമെന്ന് അറിയിച്ചു. ഇതിനായി കിരണിൻ്റെ വീടിരിക്കുന്ന ഒന്നേ മുക്കാൽ ഏക്കർ സ്ഥലം പണയപ്പെടുത്തി 65 കോടി രൂപ 30 ശതമാനം സബ്സിഡിയോടെ ലോൺ തരപ്പെടുത്താമെന്നും അതിനായി 15 ലക്ഷം രൂപ കൈക്കൂലി ആയി നൽകണമെന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾക്കായി 5400 രൂപ കിരണിൻ്റെ കൈയിൽ നിന്നും വാങ്ങുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
പ്രശാന്ത് ബാബുവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കിരൺ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ പ്രശാന്ത് ബാബു എന്നൊരു പേഴ്സണൽ സ്റ്റാഫ് മന്ത്രി റിയാസിന് ഇല്ല എന്ന് വ്യക്തമായി. 15 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയ യിരുന്ന പ്രശാന്ത് ബാബുവിനെ പിന്നീട് കിരൺ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇപ്പൊൾ സിപിഎമ്മിൻ്റെ സഹായത്തോടെ കെപിസിസി പ്രസിഡൻ്റിനെതിരെ വ്യാജ ആരോപണവുമായി വന്നപ്പോഴാണ് ഇയാൾ ഒരു സ്ഥിരം തട്ടിപ്പുകാരൻ ആണെന്ന് ബോധ്യപ്പെടുന്നത് എന്ന് കിരൺ പറയുന്നു.