നോയിഡ: ഒപ്പം കളിക്കാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ കൂട്ടിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നോയിഡയിലെ ഗിജോര് വില്ലേജിലാണ് നാട്ടുകാരെ ഞെട്ടിച്ച് സംഭവം നടന്നത്.
നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം പെണ്‍കുട്ടി വീട്ടിന് മുന്നില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുട്ടിയെ കളിക്കാം എന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ട് പോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. പിന്നീട് പീഡിപ്പ്ിക്കുകയായിരുന്നു. രക്ഷിക്കണം എന്നുള്ള പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.