16 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവും സുഹൃത്തും അറസ്റ്റില്‍

മുംബൈ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവും 32 കാരനായ സുഹൃത്തുമാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് 32 കാരന്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് 41 കാരനായ പിതാവ് പതിനാറുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതായും പൊലീസ് അറിയിച്ചു.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിനിടെ പിതാവും സുഹൃത്തും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം തിലക് നഗര്‍ പൊലീസിന് കൈമാറി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top