ന്യൂഡൽഹി: ഡല്‍ഹിയില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ഇതുവരെ ആറ് പേരിലാണ് ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്.
നേരത്തെ, ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന ഒരു ഗുജറാത്ത് സ്വദേശിക്ക് കൂടി രോഗം കണ്ടെത്തിയിരുന്നു. കെനിയ,അബുദാബി വഴി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് ആദ്യം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം.
പിന്നീട് വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സ്രവം ജീനോ സീക്വന്‍സിംഗിന് വിധേയമാക്കിയപ്പോഴാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്