പൊലീസുകാർക്കു നേർക്കുള്ള കിറ്റക്സ് അന്യ സംസ്ഥാന തൊഴിലാളികളുടെ ആക്രമണം: അ​ന്വേ​ഷിണത്തിന് പ്ര​ത്യേ​ക സം​ഘം

കൊ​ച്ചി: ക്രിസ്തുമസ് ആഘോഷത്തിനിടെ കി​റ്റ​ക്സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പൊലീസുകാർക്കു നേർ നടത്തിയ ആ​ക്ര​മ​ണത്തെക്കുറിച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കാണ് ഇക്കാര്യം അറിയിച്ചത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150ല​ധി​കം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടുണ്ടെന്നും, നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെന്നും അദ്ദേഹം അറിയിച്ചു. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചിട്ടുണ്ട്. സു​ര​ക്ഷ ശ​ക്ത​മാ​ക്കിയതായും അ​ദ്ദേ​ഹം പറഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞാ​ണ് പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​വി​ടെ 500ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​ക​ൾ പോ​ലീ​സ് ജീ​പ്പ് ക​ത്തി​ക്കു​ക​യും ബ​സി​ൻറെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ്ര​ശ്‌​ന​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സംഭവത്തിൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ. ​കാ​ർ​ത്തി​ക് അ​റി​യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു.

അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി തൊഴിലാളികൾ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. ഇതേതുടർന്ന് പുലർച്ചെ നാലിന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

Top