സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ മരുമകനെ ഉയർന്ന തസ്തികയിൽ എത്തിക്കാൻ വഴിവിട്ട നീക്കം.

തിരുവനന്തപുരം :കെ.റ്റി. ടി. സി യിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് ആനാവൂർ നാഗപ്പന്റെ മരുമകനെ നിയമിക്കുന്നത്. കടുത്ത സാമ്പത്തിക നഷ്ടം പറയുന്ന സർക്കാർ നിയമനങ്ങൾ നിറുത്തിവയ്ക്കാൻ നോക്കുമ്പോഴാണ് ആനാവൂർ നാഗപ്പൻറെ മരുമകനായിട്ട് പുതിയ തസ്തിക സൃഷ്ടിക്കുവാൻ ശ്രമിക്കുന്നത്. K. T D C യിൽ ചീഫ് അക്കൗണ്ട് ഓഫീസർ ആയിട്ടാണ് ആനാവൂർ നാഗപ്പന്റെ മരുമകൻ ജോലി നോക്കുന്നത്. ഫിനാൻസ് ജനറൽ മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് MD യ്ക്ക് താഴെ ആനാവൂർ നാഗപ്പൻറെ മരുമകനെ അവരോധിക്കാനാണ് നീക്കം നടക്കുന്നത് എന്ന് ഹെറാൾഡ് ന്യുസ് ടി.വി  റിപ്പോർട്ട് ചെയ്തു  . ഇതേ രീതിയിൽ KSRTC യിലും ഇതേ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയോ അതിൽ മുകളിലുള്ള ഉദ്യോഗസ്ഥരെ ഈ പോസ്റ്റിൽ നിയമിച്ചാൽ അധിക സാമ്പത്തിക നഷടം നികത്താം എന്നിരിക്കെ സർക്കാർ ഇത്തരം തസ്തികകൾ സൃഷ്ടിക്കുന്നത് സ്വജനപക്ഷപാതം കാട്ടാനെന്നാണ് ആക്ഷേപം..ഡിപ്പാർട്ട്മെന്റ് കളിലെ തസ്തിക സൃഷ്ടിക്കലിന് പിന്നിൽ രഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണം ഉയരുന്നു..

Latest
Widgets Magazine