നടിയുടെ ദൃശ്യങ്ങള്‍ക്ക് കോടികള്‍ വില? സ്വന്തമാക്കാന്‍ വന്‍ മാഫിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇതാ മറ്റൊരു വിഷയം കൂടി. നടിയുടെ ദ്യശ്യങ്ങള്‍ അടങ്ങിയ വീഡിയോ കൈക്കലാക്കാന്‍ വന്‍ മാഫിയ തന്നെ രംഗത്ത് ഇറങ്ങും എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ സാധ്യതയെ നിസാരമായി തള്ളികളയാനും പറ്റില്ല. നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി.

എന്തിലും കച്ചവടമുഖവുമായി പതുങ്ങി ഇരിക്കുന്ന ഞരന്പ് രോഗികള്‍ ഉണ്ട് എന്നത് ഒരു സത്യം തന്നെയാണ്. ദൃശ്യങ്ങള്‍ പണം കൊടുത്ത് സ്വന്തമാക്കാന്‍ വമ്പന്‍ മാഫിയയും.കാണാന്‍ മറ്റൊരു വിഭാഗവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്ലീല വെബ്‌സൈറ്റുകള്‍ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകള്‍. സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ പകര്‍ത്തുന്ന അതികൃമങ്ങള്‍ക്ക് വന്‍ സ്വീകാര്യത ഇത്തരം സൈറ്റില്‍ ഉണ്ട് എന്നാണ് വാര്‍ത്തകള്‍.

പ്രീമിയം മെമ്പര്‍ഷിപ്പ് നല്‍കുന്ന അശ്ലീല സൈറ്റുകളാണ് ഇതില്‍ പ്രധാനം. കോടിക്കണക്കിന് രൂപയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ വരുമാനം. അവര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തരം വീഡിയോകള്‍ക്ക് വേണ്ടി ഏതറ്റം വരേയും പോകും.
നടി ആക്രമിക്കപ്പെട്ട കേസ് ലോകശ്രദ്ധ തന്നെ നേടിയ ഒന്നാണ്. അതുകൊണ്ട് തന്നെ അതിന്‍റെ ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാരും കൂടുതലായിരിക്കും. ആ ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇത്തരം വെബ്‌സൈറ്റുകള്‍ കോടികള്‍ പോലും മുടക്കാന്‍ മടി കാണിക്കില്ല എന്നതാണ് മറ്റൊരു വശം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇത്തരം മാഫിയകള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ആ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചോര്‍ന്നിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

Top