ന്യൂസിഡലൻഡിലും കോഹ്ലിപ്പടയോട്ടം: കങ്കാരുക്കൾക്കു പിന്നാലെ കിവിക്കൂട്ടവും കരിഞ്ഞു വീണു; വിദേശത്ത് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം പരമ്പരയും ചരിത്രവും

സ്‌പോട്‌സ് ഡെസ്‌ക്

ബേഓവൽ: ലോകകപ്പിനു മുന്നോടിയായി മിന്നും തുടക്കവുമായി ഇന്ത്യൻ പടയാളികളുടെ പടയോട്ടം. ബാറ്റിംഗിലും ബൗളിംഗിലും ഒരു മുഴം മുന്നിൽ നിന്ന ഇന്ത്യൻ കടുവകൾ കിവീസിനെ അരിഞ്ഞു തള്ളി. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ കുറിച്ചു. 90 റണ്ണിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം.
കിവികളുട നാട്ടിൽ ഇന്ത്യനേടുന്ന ഏറ്റവും ഉയർന്ന മാർജിൻ ജയമായി ഇത്. 2009ൽ ഹാമിൽട്ടണിൽ നേടിയ 84 റൺസ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം.
ബാറ്റിങിൽ രോഹിതും ശിഖർ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോൾ ബോളിങിൽ യാദവിന്റെ മികച്ച പ്രകടനവുമാണ് വൻ മാർജിനുള്ള ജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപായിരുന്നു ഇന്ത്യയുടെ തുറുപ്പ് ചീട്ട്. ഇന്ത്യ മുന്നോട്ട് വെച്ച 325 റൺസ് വിജയലക്ഷ്യത്തിലേക്ക് പതർച്ചയോടെ ആയിരുന്നു ന്യുസീലൻഡിന്റെ തുടക്കം, ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ കാര്യമായ സംഭവാന നൽകാതെ ഇത്തവണയും മടങ്ങി. ഭുവനേശ്വറിനാണ് വിക്കറ്റ്.
രോഹിത് 87 റൺസും ധവാൻ 66 ഉം റൺസെടുത്ത് മികച്ച സ്‌കോർ ഉയർത്തിയപ്പോൾ നാല് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ് കിവീസ് സ്‌കോർ 234 റൺസിൽ ഒതുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top