ജീവനക്കാർക്ക് സ്വയംഭോഗത്തിന് അരമണിക്കൂർ ബ്രേക്ക്! ജീവനക്കാർക്ക് മാനസിക ഉല്ലാസത്തിന് സമയം അനുവദിച്ച് കമ്പനിയുടെ ഉത്തരവ്; സ്വയം ഭോഗവുമായി ബന്ധപ്പെട്ടുള്ള അബദ്ധ ധാരണ തിരുത്തുകയാണ് ലക്ഷ്യമെന്നു കമ്പനി

ന്യൂയോർക്ക്: ജീവനക്കാർക്ക് ജോലിയ്ക്കിടയിലെ പിരിമുറുക്കം അവസാനിപ്പിക്കുന്നതിനായി ജോലിയ്ക്കിടയിൽ അരമണിക്കൂർ ബ്രേക്ക് അനുവദിച്ചിരിക്കുകയാണ് കമ്പനി. സ്വയംഭോഗം ചെയ്യുന്നതിനായാണ് കമ്പനി ഇപ്പോൾ ബ്രേക്ക് അനുവദിച്ചിരിക്കുന്നത്. സ്വയംഭോഗവുമായി ബന്ധപ്പെട്ട് സമൂഹം ഇന്നും കാത്തുസൂക്ഷിക്കുന്ന പല അബദ്ധ ധാരണകളും തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എറിക്ക പറയുന്നു. വുൾഫ് ഓഫ് വോൾ സ്ട്രീറ്റ്’ എന്ന ഹോളിവുഡ് സിനിമയിൽ മാത്യു മക്കോനെഗിയുടെ കഥാപാത്രം ലിയനാർഡോ കാപ്രിയോയുടെ കഥാപാത്രത്തോട് തന്റെ ‘വർക്ക് സ്പേസ് മാസ്റ്റർബേറ്റിങ്’ ശീലത്തെക്കുറിച്ചും അത് തനിക്ക് നൽകിയിട്ടുള്ള കരിയർ ബൂസ്റ്റിനെക്കുറിച്ച് വാചാലനാവുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, തൊഴിൽഇടങ്ങളിൽ വെച്ച് ജീവനക്കാർ സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്ന പതിവ് പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്ന ലോകത്തിലെ മിക്കവാറും ഒരു കമ്പനിയിലും ഉണ്ടാവാൻ തരമില്ല.

എന്നാൽ എറിക്ക ലസ്റ്റ് എന്ന തൊഴിലുടമ ഇക്കാര്യത്തിൽ പുലർത്തുന്നത് മാത്യുവിന്റെ അതെ അഭിപ്രായമാണ്. അവർ നടത്തുന്ന സിനിമാ നിർമാണ കമ്പനിയിൽ, പകൽ സമയത്ത് ജോലിക്കിടെ വേണമെന്നുണ്ടെങ്കിൽ ജീവനക്കാരിൽ ആർക്കും അവരുടെ അനുവാദത്തോടെ മാസ്റ്റർബേഷൻ ബ്രേക്ക് എടുക്കാം. ഈ തീരുമാനം വന്നിരിക്കുന്നത് പോർണോഗ്രഫിക് ചിത്രങ്ങൾ നിർമിക്കുന്ന ഒരു സിനിമ കമ്പനിയുടെ ഉടമസ്ഥയിൽ നിന്നാണ് എന്നത് സംഗതിയുടെ അതിശയം ഒരല്പം കുറയ്ക്കുന്നുണ്ട് എങ്കിലും, ഈ നീക്കം മുന്നോട്ടു വെച്ചിട്ടുള്ളത് സ്വയംഭോഗത്തെക്കുറിച്ചു സമൂഹം ഇന്നും പുലർത്തിവരുന്ന പല ധാരണകളെയും കുറിച്ചുള്ള തുറന്ന ചർച്ചകളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം ‘ദേശീയ സ്വയംഭോഗ മാസാചരണം’ നടക്കുന്നത് പ്രമാണിച്ചാണ് തങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത് എന്നാണ് എറിക്ക ലസ്റ്റ് ‘ഡേസ്ഡ്’ മാസികയോട് പറഞ്ഞത്. ഈ തീരുമാനം തങ്ങൾ വർഷം മുഴുവൻ പിന്തുടരും എന്നും സ്വയംഭോഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന അപമാനബോധവും സമൂഹം ഇന്നും കാത്തുസൂക്ഷിക്കുന്ന അബദ്ധ ധാരണകളും തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എറിക്ക പറയുന്നു. കൊവിഡ് തങ്ങളുടെ ആർട്ടിസ്റ്റുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും, പലരും കടുത്ത സമ്മർദ്ദത്തിലാണ് എന്നതുകൊണ്ടുതന്നെ, അവയുടെ പ്രവർത്തനം പഴയപോലെ ഫലപ്രദമാവുന്നില്ല എന്നുമാണ് എറിക്കയുടെ നിരീക്ഷണം. അതുകൊണ്ട്, ജോലി സ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് താൽക്കാലികമായ ഒരു ആശ്വാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ഇങ്ങനെ ഒരു പുതിയ നയം പ്രഖ്യാപിച്ച് നടപ്പിൽ വരുത്തിയിട്ടുള്ളത് എന്നും എറിക്ക പറഞ്ഞു.

Top