ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി കേരള എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള എൻ.ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ സ്പീക്ക് അപ്പ് ക്യാമ്പയിൻ നടത്തി. വിവിധ ബ്രാഞ്ചുകളിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ പ്രസിഡന്റ് സതിഷ് ജോർജ് , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ് , അഷറഫ് പറപ്പള്ളി , സോജോ തോമസ് , അഷ്‌റഫ് ഇരിവേരി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു , കണ്ണൻ ആൻഡ്രുസ് , അജേഷ് പി.വി , ബിജു ആർ എന്നിവർ നേതൃത്വം നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top