ഇന്ത്യയിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘വോയ്‌സ് ഓഫ് ഹിന്ദ്’ ഓൺലൈൻ പ്രസിദ്ധീകരണത്തെ കുറിച്ച് എൻ ഐ എ അന്വേഷണം. ഇതിന്‍റെ ഭാഗമായി ജമ്മു കശ്മീരിൽ 18 സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നു.ഞെട്ടിക്കുന്ന വൈവർണങ്ങളാണിപ്പോൾ പുറത്ത് വരുന്നത് .ഇന്ത്യയിലെ അനുഭാവികളെ ലക്ഷ്യമിട്ട് 2020 ഫെബ്രുവരി മുതലാണ് ഇസ്ലാമിക് സ്റ്റേറ്റ് ‘വോയ്‌സ് ഓഫ് ഹിന്ദ്’ (VOH) എന്ന പേരിൽ ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിച്ചത്. ഈ മാസിക ജിഹാദിലേക്ക് മുസ്ലീം ആകർഷിക്കുന്ന തരത്തിലുള്ള ആശയപ്രചരണമാണ് നടത്തി വരുന്നത്. ഓൺലൈനിലൂടെയും സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകൾ വഴിയുമാണ് ‘വോയ്‌സ് ഓഫ് ഹിന്ദ്’ മാസിക പ്രചരിപ്പിച്ചിരുന്നതെന്ന് എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മൊബൈൽ നമ്പരുകൾ വഴിയാണ് ഈ പ്രസിദ്ധീകരണത്തിലെ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പങ്കുവെച്ചതെന്നും വ്യക്തമായിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ, ജമ്മു കശ്മീരിലെ 11 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും അനന്തനാഗിലെ അച്ചാബാലിൽ നിന്ന് മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെ എൻ ഐ എ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉമർ നിസാർ, തൻവീർ അഹമ്മദ് ഭട്ട്, റമീസ് ലോൺ എന്നിവരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. അറസ്റ്റിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ളതായി എൻ ഐ എ വൃത്തങ്ങൾ പറയുന്നു. ഐ എസിന്‍റെ മാധ്യമവിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ ഇവർ.
ഉമർ നിസാർ ഇന്ത്യയിലെ ഐഎസ്‌എച്ച്പിയുടെ അമീർ ആണെന്ന് എൻ ഐ എ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ ഐസിസ് പ്രവർത്തകരും അഫ്ഗാൻ-പാക്ക് ആസ്ഥാനമായുള്ള ഐസിസ് അനുകൂലികളും തമ്മിലുള്ള കണ്ണിയായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. 2017 മുതൽ, ഇയാൾ അഫ്ഗാനിലെയും പാകിസ്ഥാനിലെയും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സുപ്രധാന ഉദ്യോഗസ്ഥരുമായും ഐഎസിലെ പ്രമുഖനായ ഐജാസ് അഹാംഗറുമായും ഇയാൾക്ക് ബന്ധമുണ്ട്.
1990 കളുടെ മധ്യത്തിൽ അഹാംഗീർ കശ്മീരിൽ നിന്ന് പാകിസ്താനിലേക്ക് പോകുകകുയം TuM, അൽ ഖ്വയ്ദ, 313 ബ്രിഗേഡ് പോലുള്ള വ്യത്യസ്ത ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ഒടുവിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയുമായിരുന്നു. അദ്ദേഹത്തിന്റെ മരുമകൻ അമീർ സുൽത്താനും ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ടർമാരിൽ ഒരാളാണ്.
ഐസാസ് അഹാംഗറിന്റെ നിർദ്ദേശപ്രകാരം ഉമർ നിസാർ ISIS/ISJK- ൽ ചേരാൻ വിവിധ വിഭാഗങ്ങളിൽപ്പെട്ട ചെറുപ്പക്കാരെ പ്രചോദിപ്പിച്ചു. ഓൺലൈനിൽ ഇയാൾ ഒന്നിലധികം വ്യാജ ഐഡികൾ ഉപയോഗിക്കുകയും അതുവഴി വോയ്സ് ഓഫ് ഹിന്ദ് പ്രസിദ്ധീകരണത്തിന്‍റെ അതിലൂടെ ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശിലെയും മാലിദ്വീപിലെയും ഐഎസ് അനുകൂലികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.