Connect with us

mainnews

വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ മരണകാരണം നിപ്പ വൈറസ് അല്ല: ഡോ. കെ.പി.അരവിന്ദന്‍

Published

on

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉത്ഭവം വൈറസില്‍ നിന്നല്ല എങ്കില്‍ രോഗം നിപ്പ വൈറസ് മൂലമല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രൊഫസര്‍ ഡോ. കെ.പി അരവിന്ദന്‍. തന്റെ നിഗമനത്തിന് ആധാരമായ വാദങ്ങള്‍ സഹിതം അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവരിച്ചു. കിണറ്റില്‍ കണ്ട വാവ്വാലുകളെക്കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇതായിരിക്കില്ല രോഗകാരണമെന്ന് താനടക്കം പലരും പറഞ്ഞിരുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഡോ. കെ.പി അരവിന്ദന്റെ വിശദീകരണക്കുറിപ്പ്

പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണ്.
വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ്പാ വൈറസ് മൂലമല്ല. കാരണം, നിപ്പാ വൈറസിൻ്റെ സ്വാഭാവിക വാസസ്ഥലമാണ് വവ്വാലിൻ്റെ ശരീരം. അവിടെ നിന്നു മാത്രമേ വൈറസ് ഒരു എപിഡമിക്കിൽ ആദ്യമായി മറ്റു ജീവികളിലേക്കു കടക്കൂ.

കിണറ്റിൽ കണ്ട വവ്വാലുകളെ പറ്റിയുള്ള വാർത്ത വന്നപ്പോൾ തന്നെ ഇതല്ല രോഗകാരണം എന്ന് ഞാനടക്കം പലരും പറഞ്ഞിരുന്നു. കാരണങ്ങൾ

1. ആ കിണറ്റിനുള്ളിൽ ഇറങ്ങിയ ആളിനു രോഗം വന്നില്ല. രോഗം വന്നവർ കിണറ്റിൽ ഇറങ്ങിയില്ല.
2. പഴം തീനി വവ്വാലുകളാണ് സാധാരണയായി രോഗം പരത്തുന്നത്. അവിടെ കണ്ടത് മറ്റിനം വവ്വാലുകൾ ആയിരുന്നു.

ആദ്യ രോഗിയായ സാബിത്തിന് വവ്വാലിൽ നിന്ന് തന്നെയാണോ രോഗം കിട്ടിയത്? അതോ അദ്ദേഹത്തിന് രോഗം ബാധിച്ച മറ്റൊരാളിൽ നിന്നാണോ രോഗം വന്നത്? രണ്ടാമത്തെ സാദ്ധ്യത ഏറെക്കുറെ തള്ളിക്കളയാവുന്നതാണ്. കാരണങ്ങൾ
1. കേരളത്തിനു പുറമെയുള്ള ആരിലെങ്കിലും നിന്നാണ് രോഗം കിട്ടിയതെന്നതിന് തെളിവൊന്നുമില്ല. അത്തരം സമ്പർക്കത്തിൽ പെട്ട ആർക്കും ഗുരുതരമായ രോഗം വന്നതായോ മരിച്ചതായോ അറിവില്ല.
2. നിലവിൽ കേരളത്തിനു പുറത്ത് എവിടെയും നിപ്പാ രോഗം പൊട്ടിപ്പുറപ്പെട്ടതായി അറിവില്ല.
3. സാബിത്ത് രോഗം വരുന്നതിനു തൊട്ടുമുൻപുള്ള കാലത്ത് പുറത്തെവിടെയും പോയിട്ടില്ല. മലേഷ്യയിൽ പോയി എന്നത് ജന്മഭൂമിയുടെ നുണപ്രചരണം മാത്രമായിരുന്നു.FB_IMG_1527354805363

കേരളത്തിൽ ഇപ്പോൾ രോഗമുണ്ടാക്കിയിട്ടുള്ള വൈറസ് ഇവിടെ തന്നെ കുറേ കാലമായി ഉള്ളതാണോ അതോ അടുത്ത് മലേഷ്യയിൽ നിന്നോ ബംഗ്ളാദേശിൽ നിന്നോ സിലിഗുരിയിൽ നിന്നോ മറ്റോ വന്നതാണോ എന്നൊക്കെ അറിയാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. വൈറസിനെ സീക്വെൻസ് (ആർ.എൻ.എ യിലെ ന്യൂക്ളിയോടൈഡുകളുടെ ക്രമം തിട്ടപ്പെടുത്തുക) ചെയ്യുകയാണ് വഴി. നിപ്പാ വൈറസിൻ്റെ വംശാവലി പല പഠനങ്ങളിൽ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള രോഗികളിൽ നിന്ന് കിട്ടിയ വൈറസിനെ മറ്റു സ്ഥലങ്ങളിൽ നിന്ന് കിട്ടിയവയുമായി താരതമ്യം ചെയ്യുക വഴി ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.

സാബിത്തിന് വവ്വാലിൽ നിന്നാണ് രോഗം വന്നതെങ്കിൽ അത് എങ്ങിനെ സംഭവിച്ചു? ഇതാണ് ഇപ്പോഴും അവ്യക്തതയുള്ള കാര്യം. കിണർ തിയറി തള്ളിക്കളഞ്ഞു കഴിഞ്ഞാൽ അവശേഷിക്കുന്ന സാധ്യതകൾ
1. അദ്ദേഹത്തിനു രോഗം വരും മുൻപ് വീട്ടിൽ ചത്തു പോയ മുയലുകൾ വഴി. ഇവ ഏതോ മൃഗം കടിച്ചാണ് ചത്തത് എന്നും അങ്ങിനെയാവണമെന്നില്ല എന്നും രണ്ടു തരം അഭിപ്രായങ്ങൾ ഉണ്ട്. ഇതിൽ വ്യക്തത വരുത്തണം.
2. രോഗം വരുന്നതിന് കുറച്ചു ദിവസം മുൻപ് അടുത്തുള്ള ജാനകിക്കാട് എക്കോടൂറിസം റിസോർട്ടിലേക്ക് പോയതായ വിവരം കൂടുതൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്.
3. മറ്റു സാദ്ധ്യതകൾ.

ഏതായാലും ജാനകിക്കാട് അടക്കമുള്ള കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കൻ മേഖലകളിലെ പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിൽ രക്തത്തിൽ നിപ്പ വൈറസിനെതിരെയുള്ള IgG ആൻ്റിബോഡികൾ നോക്കണം. നിപ്പ വൈറസിൻ്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അവയുടെ സീക്വെൻസ് തിട്ടപ്പെടുത്തുകയും രോഗികളിൽ നിന്ന് കിട്ടിയവയുമായി ഒത്തു പോകുന്നുണ്ടോ എന്നും നോക്കണം.

Advertisement
Crime2 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National7 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National7 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National7 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala8 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured8 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala8 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala8 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National8 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews10 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Article1 day ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Trending

Copyright © 2019 Dailyindianherald