തൃണമൂൽ വേണ്ടെന്ന് കോൺഗ്രസ്‌ ; വിശ്വാസ യോഗ്യമല്ലെന്ന് പ്രസ്താവന

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുള്ള വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിഎംസി ദേശീയ ഉപാധ്യക്ഷന്‍ പവന്‍ കെ വര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരെ താല്‍പര്യമില്ലാത്ത കോണ്‍ഗ്രസ്, അതിനെ വിശ്വാസയോഗ്യമല്ലാത്ത സഖ്യകക്ഷിയെന്നാണ് വിളിച്ചത്.

നേരത്തെ മമതാ ബാനര്‍ജി സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചതെല്ലാം ഉപേക്ഷിച്ച് 2022 ല്‍ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കാം എന്ന് അവർ പറഞ്ഞിരുന്നു.

പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. എന്നാല്‍ ഈ ദിവസം വരെയായിട്ടും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ലെന്ന് പവന്‍ കെ വര്‍മ്മ പറയുന്നത്.

കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം 2021ല്‍ എക്കാലത്തെയും മോശപ്പെട്ട നിലയില്‍ എത്തിയിരുന്നു. ബി.ജെ.പിക്കെതിരെ പോരാടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടിയുമായി സഖ്യത്തിന് തൃണമൂലിനെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് , ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തണമെന്ന് പവന്‍ വര്‍മ്മ പറഞ്ഞു.

തൃണമൂലുമായുള്ള സംഖ്യത്തെ തള്ളി നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. ബി ജെ പിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ സഖ്യം ഉണ്ടാകുമെങ്കില്‍ അതിനെ നയിക്കുക കോണ്‍ഗ്രസാകും. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമല്ല കോണ്‍ഗ്രസ് നയിക്കുന്ന സഖ്യമേ ബി ജെ പിക്കെതിരെ ഉണ്ടാകൂവെന്നും ചിദംബരം പറഞ്ഞിരുന്നു.

Top