ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി.അറസ്റ്റ് തടയണമെന്ന മറുനാടൻ ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി.കേസുകളിൽ മറുനാടനെ വരിഞ്ഞുമുറുക്കുമ്പോൾ പിന്തുണക്കുന്നവരുറെ എണ്ണവും കൂടുന്നു !

കൊച്ചി: മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയക്കും കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി .ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് അറസ്റ്റ് നീക്കം. ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യ ഹർജി മറ്റന്നാൾ പരിഗണിക്കും.

ഓ​ൺ​ലൈ​ൻ പോ​ർ​ട്ടല്‍ ​ നി​ര​ന്ത​ര​മാ​യി ത​നി​ക്കെ​തി​രെ വ്യ​ക്ത്യാ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും വ്യാ​ജ​വാ​ർ​ത്ത ചമക്കുക​യും ചെയ്യുന്നെന്നായിരുന്നു പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എയുടെ പരാതി.കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇത്തരം വാ​ർ​ത്ത​ക​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഡി​റ്റ​ർ ഷാ​ജ​ൻ സ്​​ക​റി​യ, സി.​ഇ.​ഒ ആ​ൻ മേ​രി ജോ​ർ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ ഋ​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൊച്ചി പാലാരിവട്ടത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ റിക്രൂട്ട്മെന്റ് സ്റ്റേഡിയം തുറക്കാതെ തടഞ്ഞ, ശ്രീനിജന്റെ നടപടിയിൽ പ്രതിഷേധിച്ച് വീഡിയോ ചെയ്തതിനാണ്, അത് പട്ടികജാതി-വർഗ അതിക്രമമാക്കി ശ്രീനിജൻ പരാതി കൊടുത്തത്. പൊലീസ് ആവട്ടെ കാര്യങ്ങൾ ഒന്നും പഠിക്കാതെ എഫ് ഐ ആർ ഇടുകയും ചെയ്തു. മറുനാടൻ പൂട്ടിക്കുമെന്ന് പറഞ്ഞാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പരസ്യമായി രംഗത്തുവന്നത്. കേരളമെങ്ങും കേസുകൾ കൊടുത്ത് നടത്തിച്ച് മറുനാടനെ ബുദ്ധിമുട്ടിക്കാനാണ് ഈ രണ്ട് എംഎൽഎമാരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്.

അതേസമയം മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെ മറുനാടനും പിന്തുണയുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത് വന്നു .സത്യങ്ങൾ വിളിച്ച് പറയുന്ന ഓൺ ലൈൻ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഗുരുതരമായാ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

ഇടതുപക്ഷ എംഎൽഎ ആയ പി വി അൻവർ ഉയർത്തുന്ന ഭീക്ഷണി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് .മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന ചിന്ത ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല .പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഓണലൈൻ മാധ്യമങ്ങളെ പൂട്ടിക്കും എന്ന പിവി അൻവറിന്റെ നീക്കത്തിനെതിരെ അതിശക്തമായി നീങ്ങുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിൽ അറിയിച്ചു.

മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,(പത്തനംതിട്ട മീഡിയ) വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), , ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

 

Top