കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇന്ന് ഹാജാരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജാരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചു.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു ജയരാജന്‍റെ നീക്കം. എന്നാല്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈകോടതിയുടെ നിലപാട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്‍റെ മൊഴി എടുത്തിരുന്നു.
മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും കണ്ടെത്തിയതായി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.കേസിലെ മൂന്നാം പ്രതി സി പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്‌ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്‌ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്‌ണന്‍ വിക്രമനെ സഹായിക്കില്ലെന്ന് സി.ബി.ഐ നേരത്തെ വിലയിരുത്തിയിരുന്നു.ജരജനെ ഈ ആഴ്ച്ച അറസ്റ്റു ചെയ്യുമെന്ന വാര്‍ത്ത ഡയ്ലി ഇന്ത്യന്‍ സാധ്യതയുണ്ടെന്ന് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.