കവി ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി 

ജയപ്രകാശ് നായര്‍
ജ്ഞാനപീഠം അവാര്‍ഡ് ജേതാവും  സാധാരണക്കാരുടെ ഹൃദയം കവര്‍ന്ന കവിയുമായ പത്മശ്രീ  ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മലയാളാക്ഷരങ്ങള്‍ കൊണ്ട് കാവ്യാമൃതങ്ങള്‍ രചിച്ച കവിയും സിനിമാ ഗാന രചയിതാവും അധ്യാപകനും  ഒക്കെയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികളുടെ വലിയ ഒരു നഷ്ടമാണെന്ന്  NSSONA യുടെ പ്രസിഡന്റ്  ജി.കെ. പിള്ള പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,  അങ്ങനെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ശ്രീ ഒ.എന്‍.വി.യുടെ വേര്‍പാട്  മലയാള സാഹിത്യത്തിന് ഒരു തീരാനഷ്ടമാണെന്ന്  ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍  അഭിപ്രായപ്പെട്ടു.
ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യരംഗത്ത്‌ ഒരു നിറസാന്നിധ്യമായിരുന്ന കുറുപ്പുസാര്‍ എന്നും ജനമനസ്സുകളില്‍ മായാതെ നില്‍ക്കും എന്ന് ട്രഷറര്‍ പൊന്നു പിള്ള  അനുസ്മരിച്ചു.
Top