കോബാര്‍ നവോദയ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു 

സൗദി: കോബാര്‍ നവോദയയുടെ വാര്‍ഷികാഘോഷങ്ങള്‍ യുവജന സംഘടനാ നേതാവ് എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളിലേയ്ക്കും അനാചാരങ്ങളിലേയ്ക്കും തിരിച്ചു നടക്കുന്ന കേരളത്തിന്റെ വര്‍ത്തമാനദൂരന്തങ്ങള്‍ എല്ലാ ജനാധിപത്യ വിശ്വാസികളെയും ആശങ്കപ്പെടുത്തുന്നതാണെന്നു എം.സ്വരാജ് പറഞ്ഞു. നവോത്ഥാന നന്മകളില്‍ നിന്നു പുനരുദ്ധാരണ ജീര്‍ണതകളിലേയ്ക്കു മടങ്ങുന്ന കേരളത്തില്‍ വര്‍ഗീയ ഫാസിസത്തിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്നവര്‍ക്കെതിരെ പ്രവാസ ലോകത്തും ജാഗ്രത വേണമെന്നും സ്വരാജ് ഓര്‍മ്മപ്പെടുത്തി. കോബാര്‍ ഏരിയ പ്രസിഡന്റ് വിമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രസിഡന്റ് സിദ്ധിഖ് കല്ലായ്, നവയുഗം നേതാവ് ഉണ്ണി പൂച്ചെടിയില്‍, ഐഎംസിസി നേതാവ് വിനീഫ എന്നിവരും, നവോദയ കേന്ദ്ര ഏരിയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. സ്വാഗത സംഘം ഏരിയ കണ്‍വീനര്‍ മനോഹരന്‍ നായര്‍, റഹിം നടത്തറ എന്നിവര്‍ പ്രസംഗിച്ചു.

Top