വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൗദി രാജകുമാരന്‍ അറസ്റ്റില്‍

ലോസ് ആഞ്ചലസ്:സൗദി രാജകുമാരന്‍ ലോസ് ആഞ്ചെലെസില്‍ വെച്ച് അറസ്റ്റിലായി. ലൈഗിക കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെവേര്‍ളി ഹില്‍സ് എസ്‌റ്റേറ്റിലെ തൊഴിലാളിയെ ‘ഓറല്‍ സെക്‌സി’ന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.സൗദിയുടെ നിയന്ത്രണത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ബിവര്‍ലി ഹില്‍സ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന യുവതിയെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്. മൂന്നു ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ മജീദിനെ വിട്ടയച്ചു. ഒക്‌ടോബര്‍ 19നു മജീദ് അബ്ദുള്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. ജയിലിലെ ഓണ്‍ലൈന്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നും പൊലീസ് അറിയിച്ചു.അറസ്റ്റ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജകുമാരനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ടെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു.രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീതിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നും അവര്‍ സഹായത്തിന് വേണ്ടി അപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞതായി ലോസ് ആഞ്ചെലെസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ വലിയ എസ്റ്റേറ്റില്‍ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ ഇത്തരത്തില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top