പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ കായിക മത്സരങ്ങള്‍

നവോദയ സാംസ്‌കാരികവേദിയുടെ പതിനാലാം വാര്‍ഷിഘാഘോഷങ്ങളുടെ ഭാഗമായി നത്തുന്ന ഇന്‍ഡോര്‍ കായിക മത്സരങ്ങള്‍ക്ക് നാളെ വെള്ളി (13.11.2015) ദമ്മാം ടൌണ്‍ നവോദയയുടെ നേതൃത്വത്തില്‍ രാവിലെ 8 മണിക്ക് അല്‍റയാന്‍ ഹോസ്പിറ്റലില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് . ഖലീജ് മേഖല തുടക്കം കുറിക്കും
തുടര്‍ന്ന് സെന്റെര്‍ മേഖല, പോര്‍ട്ട് മേഖല, ബാദിയ മേഖലകള്‍ വരും ദിവസങ്ങളില്‍ വിവിധ തരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും
ആദ്യ ഇന്‍ഡോര്‍ മത്സരങ്ങളായ കാരംസ്, ചെസ്സ് ടൂര്‍ണമെന്റുകള്‍ നാളെ (13.11.2015) വെള്ളിയാഴ്ച ഖലീജ് മേഖലയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുന്‍ കൂട്ടി റെജിസ്‌റെര്‍ ചെയ്ത 30 ടീമുകളാണ് കാരംസിനായി പേരുകള്‍ നല്‍കിയിട്ടുള്ളത്. 20 മത്സരാര്‍ത്ഥികളാണ് ചെസ്സിനായി പേരുകള്‍ നല്‍കിയിട്ടുള്ളത്.
മേഖല സ്‌പോര്‍ട്‌സ് കണ്‍വീനറായ റൈജുവിന്റെ നേതൃത്വത്തില്‍ സബ് കമ്മറ്റി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ടൌണ്‍ നവോദയ സ്‌പോര്‍ട്‌സ് കണ്‍ വീനര്‍ സുലൈമാന്‍ തിരൂരും ടൌണ്‍ സ്‌പോര്‍ട്‌സ് കമ്മറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

Top