സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മടങ്ങിയെത്താന്‍ അവസരമൊരുക്കി ആംനസ്റ്റി; പ്രതീക്ഷയില്‍ 20000ത്തിലധികം അപേക്ഷകര്‍

സൗദി അറേബ്യ: അനധികൃതമായി സൗദി അറേബ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കി ആംനസ്റ്റി ഇന്റര്‍നാഷണല്‍. സൗദി സര്‍ക്കാരും ആംനസ്റ്റി ഇന്‍റര്‍നാഷണലും തമ്മില്‍ ഉണ്ടാക്കിയ സമവായത്തിന്റെ ഭാഗമായാണ് ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. വിസക്കാലാവധി കഴിഞ്ഞതിനാലും, യാത്ര രേഖകളില്ലാത്തതിനാലും തിരിച്ചുവരവ് സാധ്യമാകാതെ സൗദിയില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കും ആംനസ്റ്റിയുടെ പദ്ധതിയിലൂടെ തിരിച്ചെത്താന്‍ സാധിക്കും.
ആംനസ്റ്റി സ്‌കീമില്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെ 20,321 ഇന്ത്യക്കാര്‍ ഇതുവരെ അപേക്ഷിച്ചുവെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അനില്‍ നൗട്ടിയാല്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് സൗദിയിലെത്തിയ 1500 ജീവനക്കാര്‍ ആംനസ്‌ററിയുടെ സഹായത്താല്‍ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രേദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ജീവനക്കാരാണ് ബാക്കിയുള്ളവര്‍. 90 ദിവസത്തെ സമയ പരിധിയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സൗദി അറേബ്യ ആംനസ്റ്റി ഇന്റര്‍നാഷണലിനു നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ ജീവനക്കാരോടും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സ്‌കീം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. . തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസയും പാസും സൗദി സര്‍ക്കാര്‍ നല്‍കും. വിമാന ടിക്കറ്റിന്റെ ചാര്‍ജ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടിവരും.

Latest
Widgets Magazine