മുപ്പത്തിയെട്ടുകാരനെ അടിച്ചു വീഴ്ത്തി സ്വർണപല്ലു കവർന്നു

സ്വന്തം ലേഖകൻ

കാലിപോർണിയ: പട്ടാപകൽ സാൻഫ്രാൻസിസ്്‌ക്കോ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ രണ്ടു കവർച്ചക്കാർ മുപ്പത്തിയെട്ടുകാരനെ മുഖത്തടിച്ചു വീഴ്ത്തി സ്വർണ്ണപ്പല്ലു കവർന്നെടുത്തതായി സാൻഫ്രാൻസിസ്‌കോ പൊലീസ് അറിയിച്ചു.
ഇന്ന് ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4.30 നു കേർണി ബ്രീറ്റിൽ വെച്ചായിരുന്നു ആക്രമണം. അടിയേറ്റു നിലത്തു വീണ ഉടനെ വായ ബലമായി തുറന്ന ശേഷം പല്ലുപറിച്ചെടുക്കുകയും വീണ്ടും മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന സെൽഫോണും തട്ടിയെടുത്താണ് അക്രമികൾ ഓടിരക്ഷപെട്ടത്. മുഖത്തും, കാൽമുട്ടിലും പരിക്കേറ്റ മുപ്പത്തിയെടുക്കാരനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കു ഗുരുതരമല്ലെന്നും പ്രതികൾക്കു വേണ്ടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top