അയർലൻഡ് മലയാളികൾ പെൻഷൻ- വാർദ്ധക്യകാലങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഈ വീഡിയോ കാണൂ

ഡബ്ലിൻ :അയർലണ്ടിലേക്ക് മലയാളികളുടെ കൂടിയേറ്റം നടന്നിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. പലരും ഇതിനകം തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന വർഷങ്ങളിൽ ധാരാളം മലയാളികൾ റിട്ടയർ ചെയ്യുകയും കാലക്രമേണ വാർദ്ധക്യ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.ഭൂരിഭാഗം മലയാളികളും നേഴ്സിങ് മേഖലയിലാണ് വർക്ക് ചെയ്യുന്നത്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽരഹിതരും ഉണ്ട്.

പെൻഷൻ പ്രായം എത്തിക്കഴിയുമ്പോൾ ജോലിയിൽ നിന്നും അതോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ കണക്കാക്കുന്നത് എങ്ങനെയാണ്? എത്ര യൂറോ മാസം പെൻഷൻ ആയി ലഭിക്കും? റിട്ടയർ ചെയ്യുമ്പോൾ ലംസം ആയി എത്ര കിട്ടും? സ്വന്തമായുള്ള വീടുകൾ മക്കൾക്ക് കൊടുക്കുമ്പോൾ സർക്കാരിലേക്ക് എത്ര നികുതി അടയ്ക്കണം? ആരോഗ്യസ്ഥിതി മോശമായി നേഴ്സിങ് ഹോമിൽ ജീവിക്കേണ്ടിവരുമ്പോൾ ഐറിഷ് ഗവൺമെന്റിന്റെ Fair Deal Scheme ന് അർഹത ഉണ്ടാകുമോ? ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് ഓരോ മലയാളിക്കും അത്യാവശ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അറിവ് നൽകുന്ന ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Pension, Inheritance Tax, Fair Deal Scheme എന്നി മൂന്ന് മേഖലയെ കുറിച്ചാണ് ഇതിൽ പ്രധാനമായും   പ്രതിപാദിക്കുന്നത്.പ്രിൻസ് ജോസഫ് അങ്കമാലിയും ഫൈനാൻസ് പ്ലാനിങ് അഡ്വൈസർ ആയ റിതേഷ് ജോസഫും ചേർന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്.ഇതിന്റെ ആശയവും കോഡിനേഷനും സെബി സെബാസ്റ്റ്യൻ ആണ്.

വളരെ വിഞ്ജനപ്രദമായ ഈ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക്ക് ഉള്ള സംശയങ്ങൾക്കു മറുപടി നൽകുന്നതാണ്.

 

Top