അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയാണെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏഴാം സ്ഥാനത്തുള്ള ദോഹ മാത്രമാണ് ഗള്‍ഫ് മേഖലയില്‍നിന്ന് അബുദാബിക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. ദുബായിക്ക് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്. ആഗോള പട്ടികയില്‍ ഒന്‍പതാമതെത്തിയ മംഗളൂരുവാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം. ഇന്ത്യയില്‍ രണ്ടാം സ്ഥാനം നേടിയ കൊച്ചി ലോകറാങ്കിങ്ങില്‍ അന്‍പത്തിരണ്ടാം സ്ഥാനത്താണ്. ഓരോ നഗരത്തിലും രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം കൊച്ചിയാണ്. ലോകത്തിലെ 378 നഗരങ്ങളില്‍നിന്നുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷയുടെ കാര്യത്തില്‍ അബുദാബി ഒന്നാമതെത്തിയത്. വെനസ്വേലയിലെ കാരക്കാസാണ് ലോകത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന നഗരം. ഇന്ത്യയിലെ ഏറ്റവും അപകടകരമായ നഗരം എന്ന സ്ഥാനം നോയ്ഡയ്ക്കാണ്. ഗുഡ്ഗാവും ഡല്‍ഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ 113-ാം സ്ഥാനം നേടിയ തിരുവനന്തപുരവും പട്ടികയിലുണ്ട്.

Latest
Widgets Magazine