എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ഗണേഷ് പാർക്കർ അറസ്റ്റിൽ

പി.പി ചെറിയാൻ

ന്യൂജേഴ്‌സി: ഇന്ത്യയിൽ നിന്നും ന്യായോർക്കിലേയ്ക്കു പറന്ന എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗണേഷ് പാർക്കർ (40) അറസ്റ്റിലായി. ബുധനാഴ്ച മുംബെയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റിലിരുന്ന ഗണേഷ് എക്കണോമി സീറ്റിലേയ്ക്കു മാറി ഇരുന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
മധ്യനിരയിലുള്ള സീറ്റിൽ ഇവർ ഒറ്റയ്ക്കായിരുന്നു. ഉറക്കത്തിലേയ്ക്കു വീണ സ്ത്രീയുടെ ദേഹത്തുണ്ടായിരുന്ന ബ്ലാങ്കറ്റ് ഗണേഷ് താഴേയ്ക്കു മാറ്റിയിട്ടു. ഉറക്കത്തിൽ നിന്നു ഉണർന്ന സ്ത്രീ വീണ്ടും ബ്ലാങ്കറ്റ് ഇവരുടെ ശരീരത്തിൽ കയറ്റിയിട്ടു. ഇതിനിടെ ഇയാൾ വീണ്ടും സ്ത്രീയുടെ ശരീരത്തിൽ നിന്നു ബ്ലാങ്കറ്റ് വലിച്ചു മാറ്റിയിട്ടു. തുടർന്നു ഇവരുടെ ശരീരത്തിൽ സ്പർശിക്കാനും ശ്രമിച്ചു. ഇതേ തുടർന്നു യുവതി ജോലിക്കാരെ വിവരം അറിയിക്കുകയും പരാതി എഴുതി നൽകുകയുമായിരുന്നു.
സ്ത്രീയോടു ക്ഷമാപണം നടത്തി കേസിൽ നിന്നു ഒഴിവാകാൻ ഗണേഷ് ശ്രമിച്ചെങ്കിലും വിമാനജീവ്ക്കാരുടെ എതിർപ്പിനെ തുടർന്നു ഇതിനു സാധിച്ചില്ല. ന്യൂയോർക്കിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗണേഷിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ രണ്ടു വർഷം ജയിൽശിക്ഷയും 25,000 ഡോളർ പിഴയും ലഭിക്കുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ഇപ്പോൾ കോടതി ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ സൗജന്യമായി ലഭിക്കുന്ന മദ്യം കഴിച്ചു മദ്യലഹരിയിൽ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, അപമര്യാദയായി സംസാരിക്കുകയും ചെയ്ത സംഭവങ്ങൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top