അനുഗ്രഹ നിറവില്‍ മാര്‍ത്തോമാ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സിനു തുടക്കമായി

ഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സീയിര്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിനു ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ സീനിയര്‍ ഫെലോഷിപ്പ് ആതിഥ്യം അരുളുന്ന കോണ്‍ഫറന്‍സ് ഒക്ടോബര്‍ നാലിനു ബുധനാഴ്ച വൈകുന്നേരം ഏഴിനു ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പ്രൗഡമായ ചടങ്ങുകളോടെ ആരംഭിച്ചു.
ഭദ്രാസന പ്രോജക്ട് മാനേജര്‍ റവ.ഡോ.ഫിലിപ്പ് വര്‍ഗീസിന്റെ പ്രാരംഭപ്രാര്‍ഥനയോടെ ആരംഭിച്ച കോണ്‍ഫറന്‍സിനു ഇടവക വികാരി റവ.കൊച്ചുകാരി എബ്രഹാം സ്വാഗതം ആശംസിച്ചു. കോണ്‍ഫറന്‍സ് ഗായകസംഘത്തിന്റെ പ്രാരംഭഗീതത്തിനു ശേഷം ഭദ്രാസന്നാ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.

Top