അശോക് മാഗൊ യുഎന്‍ടി ഗവേണിങ് ബോര്‍ഡില്‍

ഡാള്ളസ്: ഡാള്ളസിലെ പൗരമുഖ്യനും ഡാള്ളസ് റീജിയണല്‍ ചേംബര്‍ ബോര്‍ഡ് ഡാള്ളസ് കൗണ്ടി സാല്‍വേല്‍ഷന്‍ ആര്‍മി അഡൈ്വസറി ബോര്‍ഡ്, ഡാള്ളസ് കൗണ്ടി കമ്മ്യൂണിറ്റി കോളജ് ഡിഗ്രികാസ്റ്റ് ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അശോക് മാഗൊയെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ഗവേണിംങ് ബോഡി മെമ്പറായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രേര് എമ്പട്ട് ആറു വര്‍ഷത്തേയ്ക്കു നിയമിച്ചു.

ashok11
മെയ് 22 2012 വരെയാണ് മാഗോയുടെ കാലാവധി. 2014 ല്‍ പത്മശ്രീ അവാര്‍ഡ് ഇന്ത്യയില്‍ നിന്നും മാഗൊയ്ക്ക് ലഭിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ മാഗൊ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാള്ളസില്‍ നിന്നുമാണ് എംബിഎ ബിരുദം കരസ്ഥമാക്കിയിട്ടുള്ളത്. ഡാള്ളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമാണ് അശോക് മാഗൊ. ടെക്‌സസ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നും നവംബര്‍ ഒന്‍പതിനാണ് നിയമന ഉത്തരവ് ലഭിച്ചത്. അശോക് മാഗൊയുടെ നിയമനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ് ഡബ്ലിയു പ്രസിഡന്റ് തോമസ് രാജന്‍ സെക്രട്ടറി സിജു വി.ജോര്‍ജ് എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top