ലിവര്‍പൂള്‍ ,ഫസക്കര്‍ലിയില്‍ ബൈബിള്‍ കലോത്സവം നടത്തി

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ ഫസക്കര്‍ലി സീറോ മലബാര്‍ ള്ളിയുടെ നേതൃത്വത്തില്‍ വമ്പിച്ച ബൈബിള്‍ കലോത്സവം നടത്തപ്പെട്ടു. ബൈബിളിനെയും വിശുദ്ധന്‍ന്മാരെയും ആസ്പദമാക്കി നടത്തിയ വിവിധ കലാമത്സരങ്ങളില്‍, 87 ഓളം കുട്ടികള്‍ കലാപരിപടികള്‍ അവതരിപ്പിച്ചു . ഫാസക്കര്‍ലിയില്‍ ഇത്തരം ഒരു പരിപാടി ആദ്യമായിട്ടാണ് നടത്തപ്പെട്ടത് . fa2
വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുക അതോടൊപ്പം ദൈവ വിശ്വസവും , മതമൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയ്യേടുക്കുക ഇതൊക്കെ ആണ് കലോത്സവം കൊണ്ട് ഉദേശിക്കുന്നത് എന്നു പ്രോഗ്രാം കോറ്​ദീണെറ്റര്‍ ലിജി ജോബി , പറഞ്ഞു.
പരിപാടികളുടെ ഉത്ഘാടനം ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ജിനോ അരികാട്ട് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു ഇത്തരം ഒരു പരിപാടി സംഗടിപ്പിച്ച ഫാസകാര്‍ലി സീറോ മലബാര്‍ അംഗങ്ങളെ അച്ഛന്‍ അഭിനന്തിച്ചു.പരിപാടികളുടെ വിജയത്തിന് വേണ്ടി ട്രസ്റ്റി ടോം തോമസ്‌ ,, ജോയിന്റ് ട്രസ്ടി ജോബി ജോസഫ്‌ ,ജോര്‍ജ് ജോസഫ്‌ എന്നിവര്‍ നേത്രുതം കൊടുത്തു .

Top