ദമാം : ഇന്ത്യൻ ഭരണ ഘടനയിൽ മതം നോക്കി പൗരത്വം നൽകുന്ന നിയമം സംസ്കാരിക രാജ്യത്തെ ജനങ്ങളെ പുറത്താക്കുന്ന നിയമങ്ങളാണ് നടപ്പിലാകുന്നതെന്നും, ഫാസിസ്റ്റ് ചിന്തയിൽ നിന്നാണ് പൗരത്വ ബിൽ ഉടലെടുക്കുന്ന തെന്നും ഐ. സി. എഫ് തുഖ്‌ബ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പൗര സഭ അഭിപ്രായപ്പെട്ടു .
ഉബൈദുല്ലാ അഹ്സനിയുടെ അദ്യക്ഷതയിൽ അബ്ദുൽ ജലീൽ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു, ഐ.സി.എഫ് ക്ഷേമകാര്യ സെക്രട്ടറി നിസാർ കാട്ടിൽ വിഷയാവതരണം നടത്തി ഇന്ത്യ രാജ്യത്ത് ലോകത്തിന് മുൻപിൽ മാതൃകയായി നിലനിൽക്കുന്ന ഭരണഘടന പോലും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ നീങ്ങുകയാണെന്നും പൗര സഭ അഭിപ്രായപ്പെട്ടു .
മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ് ദിനപത്രം), അബ്ദുൽ ഹമീദ് വടകര (കെ.എം.സി.സി), ഇബ്രാഹിം ബാദുഷ (ആർ.എസ്.സി), ദാസൻ രാഘവൻ, ജയപ്രകാശ് തമ്പി (ജനയുഗം ) സാമുവൽ (സാമൂഹിക പ്രവർത്തകൻ )നാസർ മസ്താൻ മുക്ക് (ഐ.സി.എഫ് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സൈനുൽ ആബിദ് സുഹ്‌രി പ്രാർത്ഥന നടത്തി, അൻസറുദ്ധീൻ കൊല്ലം സ്വാഗതവും, ശരീഫ് യൂസുഫ് കോട്ടയം നന്ദിയും പറഞ്ഞു .