കാൻസർ ഗവേഷണത്തിനു രാജ്കുമാർ ലക്ഷ്മൺ സ്വാമിയ്ക്കു 1.1 മില്യൺ ഡോളർ ഗ്രാന്റ്

പി.പി ചെറിയാൻ

ടെക്‌സസ്: ടെക്‌സസ് ടെൽ ബയോമെഡിക്കൽ സയൻസ് സ്‌കൂൾ ഡീനും ഇന്ത്യൻ വംശജനുമായ ശാസ്ത്രജ്ഞൻ രാജ്കുമാർ ലക്ഷ്മൺ സ്വാമിയ്ക്കു കാൻസർ ഗവേഷണത്തിനായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് 1.1 മില്യൺ ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു.
ഗർഭവതികളായ സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസറിന്റെ സാധ്യതഖൽ എങ്ങിനെ ലഘുകരിക്കാം എന്ന ഗവേഷണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 20 വയസിനു മുൻപു ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന യുവതിയ്ക്കു 25 വയസുള്ള സ്ത്രിയ്ക്കു ആദ്യ പ്രസവത്തിനു ശേഷം ഉണ്ടായിരുന്ന ബ്രസ്റ്റ് ക്യാൻസറിനേക്കാൾ 50 ശതമാനം സാധ്യതകുറവാണെന്നു രാജ്കുമാർ പറയുന്നു. നൂറ്റാണ്ടുകളായി ഇതിനെകുറിച്ചു അറിവുള്ളവരാണെന്നും എന്നാൽ, ഇതിന്റെ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാൻസറിനു കാരണമാകുന്ന രണ്ടു ഹോർമോണുകളെക്കുറിച്ചും രാജ്കുമാറും ടീം അംഗങ്ങളും ഗവേഷണം നടത്തും. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്ത രാജ്കുമാർ ബയോമെഡിക്കൽ സയൻസ് പ്രൊഫസറായി ടെക്‌സസ് ടെക്കിൽ വരുന്നതിനു മുൻപു യുസി ബെർക്കിലി കാൻസർ റിസർച്ച് ലാബറട്ടറിയിൽ പോസ്റ്റ് ഗോക്ടറൽ ഗവേഷകനായിരുന്നു.

Latest
Widgets Magazine