കോർക്ക് :കോർക്കിൽ കാർ അപകടത്തിൽ മലയാളിയായ ചെറുപ്പക്കാരൻ മരണപ്പെട്ടു . കൗണ്ടി കോർക്കിൽ ഫെർമോയിയിലെ ജോയ്‌സ് തോമസ് (34) ആണ് കാർ അപകടത്തിൽ മരണം വരിച്ചത് .ഇന്നലെ ജോലിക്ക് ശേഷം വീട്ടിലേക്ക് വരുന്ന വഴിക്ക് ജോയിസ് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു .
റിമോട്ട് ഏരിയായിലെ റോട്ടിലൂടെയുള്ള യാത്രയിൽ കാർ തോട്ടിലേക്ക് കാർ മറിഞ്ഞതാണ് മരണകാരണം എന്നാണ് സൂചന . വീട്ടിലേക്ക് വരുന്ന വഴി ഭാര്യയോട് ഇപ്പോൾ എത്തുമെന്ന് സംസാരിച്ചിരുന്നു .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്നാൽ രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വോഷണം തുടങ്ങിയിരുന്നു .ഇന്ന് രാവിലെ ഗാർഡായും നാട്ടുകാരും നടത്തിയ അന്വോഷണത്തിൽ ആണ് കാർ തോട്ടിൽ കണ്ടെത്തിയത് .വിശദവിവരങ്ങൾ പിന്നീട് !










