പത്മശ്രീ അഡ്വ. സി.കെ. മേനോന്റെ നിര്യാണത്തില്‍ അനുശോചനം

ദോഹ : ടി.ജെ.എസ്.വി സ്റ്റീല്‍ ഫാബ്രിക്കേഷന്‍ & ഗാല്‍വനൈസിംഗ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനായിരുന്ന പത്മശ്രീ അഡ്വ. സി.കെ. മേനോന്റെ നിര്യാണത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അനുശോചിച്ചു. ദോഹയില്‍ നടന്ന അനുശോചന യോഗത്തില്‍ കമ്പനി വൈസ് ചെയര്‍മാന്‍ ആര്‍.ഒ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ പ്രവാസികളുടെ വിശിഷ്യാ തൃശ്ശൂര്‍ ജില്ലക്കാരുടെ സാമ്പത്തിക ശാക്തീകരണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പത്മശ്രീ അഡ്വ. സി.കെ മേനോന്‍ കമ്പനിയെ മുന്നോട്ട് നയിച്ചതെന്നും ജനകീയമായ അദ്ദേഹത്തിന്റെ നിലപാടിനെ എന്നും നന്ദിയോടെ മാത്രമെ അനുസ്മരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.കെ.എം. അനില്‍, വി.കെ സലീം, ഡോ. അമാനുല്ല വടക്കാങ്ങര, കെ.എം.എസ് ഹമീദ്, മുഹ്‌സിന്‍ പി, ആര്‍.എസ് മെഹബുബ് സംസാരിച്ചു

Top