റൂബി ഡിജോയുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചിച്ചു

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഡിജോ ജോസഫ് പഴയമഠത്തിൻറെ ഭാര്യ റൂബി ഡിജോ (33) അന്തരിച്ചു. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന റൂബി ഞായറാഴ്ചയാണ് മരണപ്പെട്ടത്. റൂബി ഡിജോയുടെ നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുശോചിച്ചു. സൈഹാത് ഏരിയ കമ്മിറ്റി, യൂത്ത് വിംഗ്, വനിതാ വേദി, വിവിധ ജില്ലാ – ഏരിയ കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ എടത്വ സെൻറ് ജോർജ് ഫെറോനാ പള്ളിയിൽ നടക്കും. ചങ്ങങ്കരി കേളഞ്ചേരി മാത്തുട്ടിയുടെ മകളാണ് പരേതയായ റൂബി. ഒന്നര വയസ്സുള്ള ഇമ്മാനുവേൽ ഡിജോ – റൂബി ദമ്പതികളുടെ ഏക മകനാണ്.

Top