ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ ജോസ് പാണ്ടനാട് പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്താമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 22 മുതല്‍ 25 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.
അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകര്‍ ഇവാഞ്ചലീസ് ജോസ് പണ്ടനാണ്ട് (എബ്രഹാം ജോസ്) മുഖ്യ പ്രസംഗകനായിരിക്കും. വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 6.30 നു ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധകുര്‍ബാന മധ്യേ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

Top