റിയാദ്: ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന പത്തനംതിട്ട, അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) മരിച്ചു. കടുത്ത പനിയും, ശരീര വേദനയും ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്.