കൊറോണ ഖത്തറിലും സ്ഥിരീകരിച്ചു!കുവൈറ്റില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദുബായ് :ലോകത്ത് ഭീതിപരത്തുന്ന കൊറോണ വൈറസ് ഖത്തറിലും സ്ഥിരീകരിച്ചു .ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് വൈറസ് സ്ഥിരീകരിച്ചതോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആശുപത്രികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇറാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 36 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം തയാറായില്ല.

അയല്‍രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഖത്തറിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം പരിശോധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വൈറസ് ബാധ ശക്തമായ ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്നും നേരത്തെ നിര്‍ദേശം ഉണ്ടായിരുന്നു.

അതേസമയം പുതിയ കൊറോണ വൈറസ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബോധവത്കരണ നടപടികള്‍ ഉര്‍ജ്ജിതമാക്കിയതായും ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോട്ട് ചെയ്തിട്ടില്ലന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ 45 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികമാണെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ ബാധയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുവൈറ്റ് സ്വദേശികളെ തിരികെ എത്തികുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരികെ എത്തുന്നവരെ നിരീക്ഷികുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാണന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Top